സ്പാർക്കിൽ ചോർച്ച: ഡിജിറ്റൽ ഒപ്പ് നടപ്പാക്കാത്തത് പഴുതായി
തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിനു കീഴിലെ മിക്ക വകുപ്പുകളിലും ഇലക്ട്രോണിക് ഫയൽ ഇടപാടുകൾ ഇപ്പോഴും നടക്കുന്നതു ഡിജിറ്റൽ ഒപ്പില്ലാതെ. സർക്കാർ രണ്ടു വർഷങ്ങൾക്കു മുൻപു നടപ്പാക്കാൻ നിശ്ചയിച്ച ഡിജിറ്റൽ സിഗ്നേച്ചർ നിർബന്ധമാക്കാത്തതാണ് അഞ്ചര ലക്ഷം ജീവനക്കാരുടെ ഡേറ്റാബേസിൽ സുരക്ഷാ വീഴ്ചയുണ്ടാകാൻ കാരണം.
സംസ്ഥാനത്തെ മുപ്പതിനായിരത്തോളം ഡിഡിഒമാർ കെൽട്രോണിൽനിന്നു ഡിജിറ്റൽ സിഗ്നേച്ചർ വാങ്ങണമെന്നു സർക്കാർ നിർദേശിച്ചെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല. ഇപ്പോൾ വീണ്ടും അന്ത്യശാസനം നൽകിയിട്ടുണ്ടെങ്കിലും തണുപ്പൻ പ്രതികരണമാണ്.
സ്വന്തം കൈകൊണ്ടു ഫയലിൽ ഒപ്പിടുന്നതു പോലെതന്നെ സുരക്ഷിതമാണു ഡിജിറ്റൽ സിഗ്‌നേച്ചറും. ഡിഡിഒമാർ വ്യക്തിഗത വിവരങ്ങൾ കൈമാറിയാൽ അതുപയോഗിച്ചു ഡിജിറ്റൽ ഒപ്പു തയാറാക്കി പെൻഡ്രൈവിൽ നൽകും. ഡിഡിഒമാർ സ്പാർക് പോർട്ടലിൽ പ്രവേശിച്ചു യൂസർനെയിമും പാസ്‌വേഡും നൽകണം.
ശമ്പള വിവരങ്ങളും മറ്റു രേഖപ്പെടുത്തിയശേഷം ഇവ ട്രഷറിയിലേക്ക് അപ്‌ലോഡ് ചെയ്യണമെങ്കിൽ കംപ്യൂട്ടറിൽ ഡിജിറ്റൽ ഒപ്പടങ്ങിയ പെൻഡ്രൈവ് ഘടിപ്പിക്കണം. ശമ്പള ബിൽ തയാറാക്കുന്ന പ്രവൃത്തി പുറത്തെ ഏജൻസികളെ ഏൽപിക്കുന്നത് ഒരു പരിധിവരെ തടയാൻ ഇതുവഴി കഴിയും. എന്നാൽ പെൻഡ്രൈവ് സഹിതം ഏജൻസികൾക്കു നൽകിയാൽ ഡിജിറ്റൽ ഒപ്പും വെറുതെയാകും.
ഡിജിറ്റൽ ഒപ്പ് ഏപ്രിൽ മുതൽ: ട്രഷറി ഡയറക്ടർ
തിരുവനന്തപുരം∙ സ്പാർക്കിൽനിന്നുള്ള ചോർച്ച തടയാനായി അടുത്ത സാമ്പത്തികവർഷം മുതൽ ഡിജിറ്റൽ ഒപ്പ് സംവിധാനം നടപ്പാക്കുമെന്നു ട്രഷറി ഡയറക്ടർ എ.എം.ജാഫർ ‘മനോരമ’യോടു പറഞ്ഞു. ഡിഡിഒമാർക്കു നൽകിയിട്ടുള്ള യൂസർനെയിമോ പാസ്‌വേഡോ മറ്റാർക്കും കൈമാറരുതെന്നു കർശന നിർദേശം മുൻപുതന്നെ നൽകിയിട്ടുള്ളതാണ്.
ഇതു പാലിക്കാത്തവർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകും. ഡിജിറ്റൽ ഒപ്പ് സംവിധാനം നടപ്പാക്കിയാൽ പുറത്തെ ഏജൻസികളെ ഉപയോഗിച്ചു ശമ്പള ബിൽ തയാറാക്കുന്നതു തടയാനും കണ്ടെത്താനുമാകുമെന്നും അദ്ദേഹം പറഞ്ഞു.

No comments:
Post a Comment